വിൻസന്‍റ് എംഎൽഎക്കെതിരെ സമാനമായ മറ്റൊരു ലൈംഗിക ആരോപണവും


ലൈംഗിക പീഡനക്കേസിൽ ജയിലിൽ ക‍ഴിയുന്ന വിൻസന്‍റ് എംഎൽഎക്കെതിരെ വർഷങ്ങൾക്ക് മുമ്പെ മറ്റൊരു ലൈംഗിക ആരോപണം കൂടി.ഈ ആരോപണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.20 വർഷം മുമ്പ് മറ്റൊരു സ്ത്രീയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് ആരോപണം.


ബാലരാമപുരത്താണ് സംഭവം നടന്നത്.എന്നാൽ കോട്ടയം സ്വദേശിയായ യുവതി പരാതി നൽകിയിരുന്നില്ലെന്നും ഉന്നത ഇടപെടലിൽ സംഭവം ഒതുക്കിത്തീർക്കുകയായിരുന്നുവെന്നുമാണ് ആരോപണം.ആരോപണത്തിൽ ക‍ഴമ്പുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.


അന്വേഷണസംഘം കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കായി എംഎൽഎയെ കസ്റ്റഡിയില്‍ ആവശ്യപ്പെടും. അതേസമയം ജാമ്യം തേടി എംഎല്‍എ കോടതിയെ സമീപിക്കുമെന്നും അറിയുന്നു.



Sharing is Caring