നടിയുടെ ദൃശ്യം പുറത്തു വിട്ടതിന് പിന്നിൽ പ്രതികാരം


യുവനടിയുടെ അർദ്ധനഗ്നദൃശ്യങ്ങൾ സുഹൃത്ത് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടതിനു പിന്നിൽ പ്രതികാരം.നടിയുമായി അടുത്ത ബന്ധം ഇയാൾക്കുണ്ടായിരുന്നു,ആ സമയത്താണ് ഈ ദൃശ്യങ്ങൾ പകർത്തിയത്.


നടി പരാതിപ്പെട്ടതിനെ തുടർന്ന് തൃപ്പുണിത്തുറയിൽ നിന്ന് മുപ്പത്തിയെട്ടുകാരനായ കിരൺകുമാറിനെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.നടിയെ അപമാനിക്കാനാണ് താൻ ദൃശ്യങ്ങൾ പുറത്തു വിട്ടതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.അറസ്റ്റിലായ കിരൺ പ്രൊഡക്ഷൻ കൺട്രോളർ ജോലി ചെയ്യുന്ന സമയത്താണ് നടിയുമായി പരിചയത്തിലാകുന്നത്.കിരണിന്‍റെ സഹായത്തിൽ ചില സിനിമകളിൽ നടി വേഷമിട്ടതായും സൂചനയുണ്ട്.എന്നാൽ സിനിമയിൽ പ്രശസ്തി വന്നപ്പോൾ നടി തന്നിൽ നിന്ന് അകലം പാലിക്കാൻ ശ്രമിച്ചുവെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്




Sharing is Caring