ബിജെപിയിലെ മെഡിക്കൽ കോ‍ഴ:സിബിഐ അന്വേഷിച്ചേക്കും


ബിജെപി നേതാക്കൾ ഉൾപ്പെട്ട മെഡിക്കൽ കോ‍ഴ കേസ് സിബിഐ അന്വേഷിച്ചേക്കും.അ‍ഴിമതി ആരോപണം അന്വേഷിക്കുന്നതിൽ തടസമില്ലെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചതായി സൂചന.


അതേസമയം സംസ്ഥാനവിജിലൻസ് കേസിൽ അന്വേഷണം ആരംഭിച്ചു.ബിജെപി നിയമിച്ച അന്വേഷണ കമ്മീഷന്‍റെ റിപ്പോർട്ട് പുറത്തു വന്നതോടെയാണ് അ‍ഴിമതി വിവരം പുറത്തു വന്നത്.വര്‍ക്കല എസ്ആര്‍ കോളജ് ഉടമ ആര്‍ ഷാജിയാണ് പണം നല്‍കിയത്. ചെര്‍പ്പുളശേരിയില്‍ മെഡിക്കല്‍ കോളജ് തുടങ്ങുന്നതിന് ബിജെപി സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍എസ് വിനോദിന് പണം കൈമാറിയെന്നാണ് വെളിപ്പെടുത്തല്‍. പണം വാങ്ങിയതായി വിനോദ് കമ്മീഷന്‍ മുന്‍പാകെ സമ്മതിച്ചിട്ടുണ്ട്. കുഴല്‍പണമായി ഈ തുക ഡല്‍ഹിയില്‍ എത്തിച്ചു. സതീഷ് നായര്‍ എന്ന ഇടനിലക്കാരന് നല്‍കാന്‍ വേണ്ടിയാണ് പണം വാങ്ങിയതെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. ബിജെപി നേതാവ് എംടി രമേശിന്റെ പേരും റിപ്പോര്‍ട്ടിലുണ്ട്.




Sharing is Caring