അവന് എന്നെ മരിക്കുന്നത് വരെ വേണം:എംഎൽഎ പീഡിപ്പിച്ച വീട്ടമ്മയുടെ മൊ‍ഴി പുറത്ത്


കോവളം എംഎൽഎ എം വിൻസന്‍റ് പീഡിപ്പിച്ചുവെന്ന് പരാതി നൽകിയ സ്ത്രീയുടെ മൊ‍ഴി വിവരങ്ങൾ പുറത്ത്.ഒന്നര വർഷമായി വിൻസന്‍റ് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണെന്ന് സ്ത്രീ മൊ‍ഴി നൽകിയിട്ടുണ്ട്.വീട്ടിലെ പീഡനത്തിന് പുറമെ കടയിൽ വന്ന് കയറി പിടിച്ചു.ഇനിയും തന്‍റെ ഭർത്താവിനെ പറ്റിക്കാൻ പറ്റില്ലെന്ന് സ്ത്രീ പറയുന്നുണ്ട്.


അവന് എന്നെ മരിക്കുന്നത് വരെ വേണമെന്ന് പറഞ്ഞു. ഭര്‍ത്താവിനെ വഞ്ചിച്ച് ജീവിക്കാന്‍ പറ്റില്ല. ഞാന്‍ മരിച്ചുകൊള്ളാം. കടയില്‍ കയറിവന്ന് എന്നെ കയറിപ്പിടിച്ചു. ബാലരാമപുരത്ത് ഇത്രയും ചങ്കൂറ്റം ആര്‍ക്കെങ്കിലും ഉണ്ടോ എന്ന് ചോദിച്ചു. വീട്ടില്‍ കയറി വന്നും ഉപദ്രവിച്ചു. പിന്നീട് മറ്റ് പലവിധ ഉപദ്രവങ്ങളും ഉണ്ടായി. പോലീസിനോടും മജിസ്‌ട്രേറ്റിനോടും പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു. മറ്റാര്‍ക്കും ഈ അനുഭവം ഉണ്ടാകരുതെന്നും വീട്ടമ്മ പറഞ്ഞു.


വീട്ടമ്മയുടെ പരാതി ശരിവയ്ക്കുന്ന നിരവധി ശാസ്ത്രീയ തെളിവുകൾ പൊലീസിനു ലഭിച്ചിട്ടുണ്ട്.നിരന്തര ശല്യത്തിൽ മനം മടുത്ത സ്ത്രീ ഒരു മാസമായി എംഎൽഎയുടെ നമ്പർ ബ്ലോക്ക് ചെയ്ത് വച്ചിരിക്കുകയായിരുന്നു.എന്നാൽ മറ്റൊരു നമ്പറിൽ നിന്ന് എംഎൽഎ യുവതിയെ വിളിച്ചു.പീഡിപ്പിച്ചുവെന്ന് പറയുന്ന ദിവസം ഇരുവരും ഒരേ ടവർ ലൊക്കേഷനിൽ ഉണ്ടായിരുന്നു.

150 ദിവസത്തിനിടെ എംഎൽഎ സ്ത്രീയെ വിളിച്ചത് 950 കോളുകളാണ്.തന്‍റെ പേര് പുറത്തു പറയരുതെന്ന് പറഞ്ഞ് എംഎൽഎ സ്ത്രീയുടെ സഹോദരനെ വിളിച്ച കാളിന്‍റെ റെക്കോർഡ്,മാധ്യമങ്ങൾ അറിഞ്ഞാൽ ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയടങ്ങുന്ന ഫോൺസംഭാഷണം തുടങ്ങിയവ എംഎൽഎക്കെതിരെയുളള ശക്തമായ തെളിവാണ്.പരാതി കെട്ടിച്ചമച്ചതാണെങ്കിൽ എന്തിന് വീട്ടമ്മയുടെ സഹോദരനുമായി ഒത്തുതീർപ്പിന് പോയി എന്ന പൊലീസിന്‍റെ ചോദ്യത്തിന് എംഎൽഎയ്ക്ക് മറുപടി ഇല്ലായിരുന്നു.



Sharing is Caring