പണം തട്ടിയ കേസില്‍ അറസ്റ്റിലായ എം80 മൂസ ഫെയിം അതുല്‍ ശ്രീവയുടെ സംഘത്തിന്റെ പേര് ‘കുരുക്ഷേത്ര’’


കോഴിക്കോട്: വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുകയും പണം തട്ടുകയും ചെയ്ത കേസില്‍ മിനിസ്ക്രീന്‍ താരം അതുല്‍ ശ്രീവയെ കസബ പോലീസ് അറസ്റ്റു ചെയ്തു. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് താരത്തെ അറസ്റ്റു ചെയ്തത്.


വെള്ളിയാഴ്ച ഉച്ചയോടെ കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചു പണം തട്ടാന്‍ ശ്രമിച്ചുവെന്ന കേസിലാണമ് കോഴിക്കോട് കസബ പോലീസ് അതുലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പേരാമ്ബ്ര സ്വദേശിയായ ഇയാള്‍ക്കെതിരെ കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.


കുരുക്ഷേത്ര എന്ന ഗുണ്ടാ സംഘത്തിലെ അംഗമാണ് അതുല്‍ ശ്രീവയെന്ന് പോലീസ് പറയുന്നു. വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്നതായും , പണം നല്‍കാന്‍ വിസമ്മതിക്കുന്നവരെ മര്‍ദ്ദിക്കുന്നതായും പേ ാലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം മറ്റൊരു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസിലും പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.

എം80 മൂസ എന്ന ജനപ്രിയ സീരിയലിലൂടെ പ്രേക്ഷകര്‍ക്കു മുന്നിലെത്തിയ താരമാണ് അതുല്‍ ശ്രീവ. ദേശീയ അവാര്‍ഡ് നേടിയ സുരഭിയുടെ പാത്തു എന്ന കഥാപാത്രത്തിന്റെ മകനായിട്ടാണ് അതുല്‍ കൈയ്യടി നേടിയത്. ഗുരുവായൂരപ്പന്‍ കോളേജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്.കോളേജ് കേന്ദ്രീകരിച്ച് കഞ്ചാവിന്‍റെ ഉപയോഗം നടക്കുന്നതായി വിവരം ലഭിച്ചതായും ഉടന്‍ തന്നെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കസബ സി ഐ വ്യക്തമാക്കി.സംഭവവുമായി ബന്ധപ്പെട്ട് മറ്റ് പ്രതികള്‍ക്കെതിരെ പൊലീസ് തിരച്ചില്‍ തുടരുകയാണ്.



Sharing is Caring