വിശുദ്ധ വാരത്തിന് തുടക്കം: ഇന്ന് ഓശാന ഞായര്‍

ഇന്ന് ഓശാന ഞായര്‍. ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികള്‍ അമ്പത് നോയമ്പിലെ വിശുദ്ധ വാരാചരണ തിരക്കിലേക്ക്കടക്കുകയാണ്. ജെറുസലേം പട്ടണത്തിലേക്കുള്ള ക്രിസ്തുവിന്റെ രാജകീയ പ്രവേശനത്തിന്റെ ഓര്‍മ്മക്കായാണ് ക്രൈസ്തവര്‍ ഓശാന ഞായര്‍ ആചരിക്കുന്നത്. ജെറുസലേമിലേക്ക് വന്ന ക്രിസ്തുവിനെ ജനക്കൂട്ടം ഈന്തപ്പന ഓലകളും സൈഫിന്‍ കൊമ്പുകളും ഉയര്‍ത്തി എതിരേറ്റതിന്റെ ഓര്‍മ്മക്കായി ദേവാലയങ്ങളില്‍ നടക്കുന്ന പ്രത്യേക പ്രാര്‍ത്ഥന ശുശ്രൂകളോടനുബന്ധിച്ച് കുരുത്തോലകളും വഹിച്ച് വിശ്വാസികള്‍ പ്രദക്ഷിണം നടത്തും.

ക്രിസ്തുവിന്റെ അന്ത്യ അത്താഴവും മരണവും ഉയിര്‍പ്പും ആഘോഷിക്കുന്ന വിശുദ്ധ വാരാചരണത്തനാണ് ഓശാനയോടെ തുടക്കമാകുന്നത്. ഇന്ന് വൈകുന്നേരം വത്തിക്കാനില്‍ നടക്കുന്ന പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷയോടനുബന്ധിച്ച് കത്തോലിക്കാ സഭയുടെ വിശ്വാസപ്രമാണങ്ങളെ സംബന്ധിച്ചുള്ള മാര്‍പ്പാപ്പയുടെ പ്രത്യേക പ്രബോധനവും നടക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *