വിവാദ വീഡിയോ: ബിജെപി വനിതാ നേതാവ് രാജിവച്ചു


ലൈംഗിക വീഡിയോ വിവാദത്തില്‍ ഉള്‍പ്പെട്ട ബിജെപി വനിതാ നേതാവ് രാജിവച്ചു. ബിജെപിയുടെ വനിതാ വിഭാഗമായ മഹിളാ മോര്‍ച്ചയുടെ ധന്‍ബാദ് ജില്ലാ പ്രസിഡന്റായി ബിജെപി നോമിനേറ്റ് ചെയ്ത ഗീത ദേവി സിംഗാണ് രാജിസമര്‍പ്പിച്ചത്. മുതിര്‍ന്ന നേതാക്കളുടെ അഭ്യര്‍ഥന മാനിച്ചാണ് രാജിയെന്നു ഗീത പറഞ്ഞു. പുരുഷ സുഹൃത്തിനൊപ്പം ഗീത ഒരു മുറിയില്‍ ചെലവഴിച്ചതിന്റെ വീഡിയോ കഴിഞ്ഞദിവസം പുറത്തായിരുന്നു.


തന്നെ ചതിച്ചാണ് ഈ വീഡിയോ തയാറാക്കിയിരിക്കുന്നതെന്ന് ഗീത ആരോപിച്ചു. ഈ വീഡിയോയില്‍ തനിക്കൊപ്പമുളളത് സത്യേന്ദ്ര സിന്‍ഹ എന്ന പഴയ സുഹൃത്താണ്. ഈ വീഡിയോ അപ്ലോഡ് ചെയ്തതും സത്യേന്ദ്ര സിന്‍ഹ തന്നെയാണെന്നും ഗീത ആരോപിക്കുന്നു. വീഡിയോ കാണിച്ച് തന്റെ പക്കല്‍നിന്ന് ഇയാള്‍ ഏഴു ലക്ഷം രൂപ തട്ടിയെന്നും ഗീത പരാതിപ്പെടുന്നു.




Sharing is Caring