വിവാദങ്ങൾക്കിടെ കെപിസിസിയുടെ സമ്പൂർണ നേതൃയോഗം ഇന്ന് ചേരും

വിവാദങ്ങൾക്കിടെ കെപിസിസിയുടെ സമ്പൂർണ നേതൃയോഗം ഇന്ന് ചേരും. രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ 11 ന് നൽകുന്ന സ്വീകരണം, എഐസിസിയുടെയും കെപിസിസിയുടെയും സമരങ്ങൾ, 138 ചാലഞ്ച് എന്നിവയാണ് അജൻഡ. പുനഃസംഘടന ഉൾപ്പെടെയുള്ള കാര്യങ്ങളും ചർച്ചയാകും.

എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറും പങ്കെടുക്കും.
ബ്ലോക്ക്, ഡിസിസി പുനഃസംഘടന വൈകുന്നതും വിമര്‍ശനമായി യോഗത്തില്‍ ഉയര്‍ന്നേക്കും. കെപിസിസിക്ക് ലഭിച്ച പട്ടിക പരിശോധിക്കാന്‍ 12 അംഗ സ്‌ക്രീനിംഗ് കമ്മിറ്റിയെ നേതൃത്വം ചുമതലപ്പെടുത്തിയിട്ടുണ്ട്. കെപിസിസി സംഘടിപ്പിച്ച വൈക്കം സത്യഗ്രഹ നൂറാം വാർഷികാഘോഷ പരിപാടിയിൽ കെ മുരളീധരനെ പ്രസംഗിക്കാൻ അനുവദിക്കാത്തത്‌ നേതൃയോഗത്തിൽ വലിയ ചർച്ചയാകും.

മുൻ കെപിസിസി പ്രസിഡന്റുമാർ കൂടിയായ രമേശ് ചെന്നിത്തലയ്ക്കും എം.എം ഹസനും അവസരം നൽകിയപ്പോൾ തന്നെ ഒഴിവാക്കിയതു ബോധപൂർവമെന്നാണു മുരളിയുടെ ആരോപണം. വൈക്കത്തെ യോഗം കഴിഞ്ഞ ഉടൻ തന്നെ ഇതിലുള്ള ശക്തമായ അമർഷം കെ.സി വേണുഗോപാലിനെ അറിയിക്കുകയും ചെയ്തിരുന്നു. അതേസമയം പാര്‍ലമെന്റ് സമ്മേളനം തുടരുന്നതിനാല്‍ ഇന്നത്തെ നേതൃയോഗത്തിൽ ഭൂരിഭാഗം എംപിമാരും പങ്കെടുത്തേക്കില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *