വിഴിഞ്ഞം പദ്ധതി; കേരളത്തിന് ആദാനി ഗ്രൂപ്പിന്റെ മുന്നറിയിപ്പ്

imagesതിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ സാങ്കേതിക നടപടിക്രമങ്ങള്‍ ഇനിയും വൈകിയാല്‍ ടെന്‍ഡറിനെക്കുറിച്ചു പുനരാലോചിക്കേണ്ടിവരുമെന്ന് അദാനി ഗ്രൂപ്പിന്റെ മുന്നറിയിപ്പ്. പത്തു ദിവസത്തിനകം സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയില്ലെങ്കില്‍ കുളച്ചല്‍ പദ്ധതി ഏറ്റെടുക്കുന്ന കാര്യം ആലോചിക്കേണ്ടി വരുമെന്ന വ്യക്തമായ സൂചന അദാനി ഗ്രൂപ്പ് അധികൃതര്‍ സര്‍ക്കാരിനു നല്‍കി.

നടപടിക്രമങ്ങള്‍ വൈകുന്നതിനു പിന്നില്‍ ദുബായ് പോര്‍ട്ട് വേള്‍ഡിന്റെ താല്‍പര്യമാണെന്ന സൂചനകളും അതിനിടെ പുറത്തുവരുന്നുണ്ട്. അദാനി ഗ്രൂപ്പുമായി അഭിപ്രായഭിന്നതയുള്ള ഡിപി വേള്‍ഡിന്റെ പങ്കാളിത്തമുള്ള വല്ലാര്‍പാടം, ദുബായ് തുറമുഖങ്ങള്‍ നഷ്ടത്തിലാവുമെന്ന ആശങ്കയാണു കാരണം. അദാനി ഗ്രൂപ്പിനു വിഴിഞ്ഞം പദ്ധതി നല്‍കിയാല്‍ സ്മാര്‍ട് സിറ്റി പദ്ധതിയില്‍ നിന്നു ടീകോമിനെ പിന്തിരിപ്പിക്കുമെന്നാണ് അവരുടെ ഭീഷണി

വിഴിഞ്ഞം തുറമുഖ പദ്ധതി അദാനി ഗ്രൂപ്പിനെ ഏല്‍പ്പിക്കാന്‍ അരുവിക്കര ഉപതിരഞ്ഞെടുപ്പിനു മുന്‍പേ മന്ത്രിസഭ തീരുമാനിച്ചതാണ് . ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടിയ മുഖ്യ വികസന പദ്ധതിയും ഇതു തന്നെ. എന്നാല്‍ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ജൂലൈ രണ്ടിന് അവസാനിച്ചിട്ടും പദ്ധതി അദാനിക്കു നല്‍കാനുള്ള ഉത്തരവു പോലുമായിട്ടില്ല. പ്രധാനമന്ത്രിയുമായി അടുപ്പമുള്ള അദാനിക്കു പദ്ധതി അനുവദിക്കുന്നതിനോടു കോണ്‍ഗ്രസ് കേന്ദ്ര

Spread the love

Leave a Reply

Your email address will not be published. Required fields are marked *