വിഴിഞ്ഞം കരാര്‍: ഉമ്മന്‍ചാണ്ടി സിഎജിക്ക് കത്തയച്ചു


വിഴിഞ്ഞം തുറമുഖ കരാറുമായി ബന്ധപ്പെട്ട് സിഎജി റിപ്പോര്‍ട്ടിലെ പിഴവുകള്‍ ചൂണ്ടിക്കാണിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സിഎജിക്ക് കത്തയച്ചു. സിഎജി ശശികാന്ത് ശര്‍മ്മയ്ക്കാണ് ഉമ്മന്‍ചാണ്ടി കത്തയച്ചത്.
മാനദണ്ഡങ്ങള്‍ എല്ലാം കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കരാറിന് അനുമതി നല്‍കിയതെന്നും കേന്ദ്ര പ്ലാനിംഗ് ബോര്‍ഡിന്റെ എല്ലാ നിര്‍ദേശവും പാലിച്ചിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി കത്തില്‍ ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് വന്ന സിഎജി റിപ്പോര്‍ട്ടില്‍ കൂടുതല്‍ പരിശോധന ആവശ്യമാണെന്നും ഉമ്മന്‍ചാണ്ടി കത്തില്‍ പറയുന്നു.
മെയ് മാസം 23 നാണ് സിഎജി റിപ്പോര്‍ട്ട് നിയമസഭയിലെത്തുന്നത്. കരാര്‍ സംസ്ഥാന താത്പര്യത്തിനെതിരാണെന്നും പദ്ധതി നടത്തിപ്പുകാരായ ആദാനി ഗ്രൂപ്പിന് വന്‍ ലാഭം ഉണ്ടാക്കുന്നതാണ് പദ്ധതിയെന്നുമായിരുന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. ഇതിനെതിരെയാണ് ഉമ്മന്‍ചാണ്ടി കത്തയച്ചത്.




Sharing is Caring