വിളക്കുമരം ട്രെയിലര്‍ പുറത്തിറങ്ങി


ഭാവന, മനോജ്‌കെ.ജയന്‍ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി വിജയ് മോനോന്‍ സംവിധാനം ചെയ്യുന്ന ‘വിളക്കുമരം’ ട്രെയിലര്‍ പുറത്തിറങ്ങി. ശിവാനി ക്രിയേഷന്റെ ബാനറില്‍ ഒരുക്കുന്ന ചിത്രത്തിന്റെ നിര്‍മാണം ജയനാഥ് അമ്പഴത്താണ്. സുരാജ് വെഞ്ഞാറമൂട്, നന്ദു, നീന കുറുപ്പ്, വിനോദ് കോവൂര്‍, അഞ്ജലി അനീഷ് ഉപാസന എന്നിവരാണ് മറ്റ് താരങ്ങള്‍. നിഖില്‍ മേനോന്റെ തിരക്കഥയില്‍ തയ്യാറാകുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ജോഷ്വ റൊണാള്‍ഡോയാണ്. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് സഞ്ജീവ് തോമസാണ് ഈണം നല്‍കിയിയിരിക്കുന്നത്‌.




Sharing is Caring