വിയര്‍പ്പിനെ പരിഹസിച്ച ആരാധകന് മിതാലി നല്‍കിയ മറുപടി


കളിയിലൂടെ മാത്രമല്ല ശക്തമായ നിലപാടുകളിലൂടെയും വാര്‍ത്തകളിലിടം പിടിച്ച വനിതാ ക്രിക്കറ്റ് താരമാണ് മിതാലി രാജ്. ട്വിറ്ററില്‍ മിതാലി പോസ്റ്റ് ചെയ്ത ചിത്രത്തെ പരിഹസിച്ച ആരാധകന് താരം നല്‍കിയ മറുപടിയാണ് മിതാലിയെ വീണ്ടും വാര്‍ത്തയിലെത്തിച്ചിരിക്കുന്നത്.


കര്‍ണാടക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിക്കറ്റില്‍ ഉദ്ഘാടനച്ചടങ്ങിന് എത്തിയ മിതാലി സഹതാരങ്ങളായ വേദാ കൃഷ്ണമൂര്‍ത്തിക്കും മുന്‍താരം മമതാ മാബെന്നുമൊപ്പം നില്‍ക്കുന്ന ചിത്രം ട്വീറ്റ് ചെയ്തിരുന്നു. മിതാലി അണിഞ്ഞ വസ്ത്രത്തിലെ വിയര്‍പ്പ് ചിത്രത്തില്‍ വ്യക്തമായി കാണാമായിരുന്നു. ഇതുകണ്ട ആഷിം ദസ് ചൗധരി എന്നയാള്‍ മിതാലിയുടെ വിയര്‍പ്പിനെ പരിഹസിച്ച്‌ കമന്റിട്ടു.


എന്നാല്‍ കുറിക്കുകൊള്ളുന്ന മറുപടിയുമായി മിതാലി ആഷിമിന്റെ വായടിപ്പിച്ചു എന്നുതന്നെ പറയാം. ‘ മൈതാനത്ത് ഞാനൊഴുക്കിയ വിയര്‍പ്പിന്റെ ഫലമായാണ് ഞാനിന്ന് ഇവിടെ എത്തിനില്‍ക്കുന്നത്.’ എന്നായിരുന്നു മിതാലിയുടെ മറുപടി.



Sharing is Caring