വിമർശനങ്ങൾക്കെതിരെയുള്ള നിലപാട് വ്യക്തമാക്കി അഭിരാമി

ബോഡി ഷെയ്മിംഗിനെതിരെ സ്വന്തം നിലപാട് വ്യക്തമാക്കി നടി അഭിരാമി. ഒരാളുടെ ശരീരത്തില്‍ വരുന്ന മാറ്റങ്ങളെ പരിഹാസത്തോടെ കാണുന്ന പ്രവണതയ്ക്കെതിരെ ആണ് നടിയുടെ പ്രതികരണം. ‘നമ്മുടെ നാട്ടില്‍ ഒരാളെ ദിവസങ്ങള്‍ക്ക് ശേഷം കാണുമ്ബോള്‍ സ്വാഭാവികമായി പറയുന്നതാണ് കറുത്തല്ലോ, വെളുത്തല്ലോ, മെലിഞ്ഞല്ലോ, തടിച്ചല്ലോ തുടങ്ങിയ കമന്റുകള്‍. പറയുന്നവര്‍ക്ക് ഇതില്‍ കുഴപ്പമൊന്നുമില്ലെങ്കിലും കേള്‍ക്കുന്ന ആളെ ഈ കമന്റുകള്‍ എത്രമാത്രം വേദനിപ്പിക്കുമെന്ന് അറിയാമോ’ എന്നാണ് അഭിരാമി ചോദിക്കുന്നത്. തന്നെക്കുറിച്ച്‌ ഓണ്‍ലൈന്‍ മാദ്ധ്യമത്തില്‍ വന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചും കഴിഞ്ഞ ദിവസം അഭിരാമി രംഗത്തെത്തിയിരുന്നു.

വിവാഹം കഴിഞ്ഞതോടെ അഭിരാമിക്ക് പലമാറ്റങ്ങളും വന്നു, വയസ്സായതിന്റെ ലക്ഷണം ശരീരം അറിയിച്ചു തുടങ്ങി എന്നായിരുന്നു വാര്‍ത്തയുടെ തലക്കെട്ട്. വാര്‍ത്തയ്‌ക്കൊപ്പം പങ്കുവച്ച ചിത്രങ്ങളില്‍ തനിക്ക് ഒരേ ആത്മവിശ്വാസമാണുള്ളതെന്നും എന്തുമാറ്റമാണ് സംഭവിച്ചതെന്നും അഭിരാമി ചോദിച്ചു. ഒരാളുടെ വ്യക്തിത്വത്തെക്കുറിച്ചും ആത്മവിശ്വാസത്തെക്കുറിച്ചും സംസാരിക്കുന്നതിന് പകരം ശരീരത്തെക്കുറിച്ച്‌ എന്തിനാണ് സംസാരിക്കുന്നതെന്നും ഇതൊരു നല്ല പ്രവണതയല്ലെന്നും അഭിരാമി വ്യക്തമാക്കി

Spread the love

Leave a Reply

Your email address will not be published. Required fields are marked *