വിദ്യാലയങ്ങളില്‍ രാഷ്ട്രീയം വേണ്ട: ഹൈക്കോടതി

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമരങ്ങള്‍ അനുവദനീയമല്ലെന്നും, സമരം ചെയ്യുന്നവരെ പുറത്താക്കാമെന്നും ഹൈക്കോടതി.വിദ്യാര്‍ഥികള്‍ പഠിക്കാനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോകുന്നത്, രാഷ്ട്രീയ പ്രവര്‍ത്തനത്തിനല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

ജനാധിപത്യ സമരത്തില്‍ ഇങ്ങനെയുള്ള സമരമുറകള്‍ക്ക് സ്ഥാനമില്ല. സമരം നടത്താനാണെങ്കില്‍ പഠനം നിര്‍ത്തി പോകണം. കോളജിനകത്തോ ചുറ്റുമോ പരിസരത്തോ സമരപന്തലും പിക്കറ്റിങ്ങും അനുവദിക്കരുത്. ഇക്കാര്യം പോലീസ് ശ്രദ്ധിക്കേണ്ടതാണ്. കോടതി അഭിപ്രായപ്പെട്ടു

കോളജ് അധികൃതര്‍ ആവശ്യപ്പെട്ടാല്‍ ക്യാമ്പസില്‍ സമാധാനം ഉറപ്പാക്കാന്‍ പോലിസ് ഇടപെടണമെന്നുമാണ് കോടതിയുടെ നിര്‍ദേശം.
പൊന്നാനി എം.ഇ.എസ് കോളജിലെ വിദ്യാര്‍ഥി സമരവുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവിലാണ് കോടതി വിദ്യാര്‍ഥികളുടെ സമരത്തെ വിമര്‍ശിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *