മൂന്നാറിലെ നീലവസന്തം കാണാന്‍ 8 ലക്ഷത്തിലേറെ സഞ്ചാരികളെത്തും


വരും വര്‍ഷം സഞ്ചാരികളുടെ പ്രിയപ്പെട്ട ഹില്‍സ്റ്റേഷനായ മൂന്നാര്‍ താഴ്‌വരകള്‍ നീലപ്പട്ടു പുതയ്ക്കുന്നതു കാണാനെത്തുന്ന സഞ്ചാരികളുടെ എണ്ണം ലക്ഷങ്ങളെന്ന് കണക്കുകള്‍. 12 വര്‍ത്തിലൊരിക്കല്‍ നീലക്കുറിഞ്ഞി പൂക്കുന്നത് കണ്‍ നിറയെ കാണാനും ആസ്വദിക്കാനുമായി 8 ലക്ഷത്തിലേറെ സഞ്ചാരികള്‍ അടുത്ത വര്‍ഷം മൂന്നാറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂലൈ-ഒക്ടോബര്‍ മാസമാണ് അടുത്ത സീസണ്‍.


ഇതിനായി വിപുലമായ തയ്യാറെടുപ്പുകളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇരവികുളം നാഷണല്‍ പാര്‍ക്കിന്റെ സംരക്ഷണത്തിനായി പ്രത്യേക പദ്ധതികള്‍ രൂപീകരിക്കുന്നുണ്ട്. പ്രധാന നീലക്കുറിഞ്ഞി ഉദ്യാനമാണ് മൂന്നാര്‍ ടൗണില്‍ നിന്ന് 8 കിലോമീറ്റര്‍ അകലെയുളള ഇരവികുളം നാഷണല്‍ പാര്‍ക്ക്.


റോഡുകളുടെ അറ്റകുറ്റപ്പണി വേഗത്തില്‍ പൂര്‍ത്തീകരിക്കാനും ഈ മേഖലയെ പ്ലാസ്റ്റിക് വിമുക്തമാക്കാനും വേണ്ട് ശക്തമായ നടപടികള്‍ നടപ്പില്‍ വരുത്താനും സര്‍ക്കാര്‍ ആലോചിക്കുന്നണ്ട്.



Sharing is Caring