കൊണ്ടോട്ടി: മലപ്പുറത്ത് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം. കൊണ്ടോട്ടി കോട്ടൂക്കരയിലാണ് സംഭവം. ഓടി രക്ഷപെട്ട യുവതി പരസരത്തെ വീട്ടില്‍ അഭയം തേടുകയായിരുന്നു.
ഇരുപത്തിയൊന്നുകാരിക്ക് നേരെയാണ് അതിക്രമം നടന്നത്. തൊട്ടടുത്തുള്ള വാഴത്തോട്ടത്തിലേക്ക് പിടിച്ചുവലിച്ച് കൊണ്ടുപോകാനായിരുന്നു ശ്രമം.
ബലാത്സംഗ ശ്രമം തടുത്തപ്പോള്‍ കല്ലുകൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിച്ചു. ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ് പെണ്‍കുട്ടി.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രതിയെ കണ്ടാല്‍ തിരിച്ചറിയാനവുമെന്ന് പെണ്‍കുട്ടി പറഞ്ഞു.