വിദ്യാര്‍ത്ഥികള്‍ക്ക് തീവ്രവാദ പരിശീലനം; ലണ്ടനില്‍ അധ്യാപകന് ജീവപര്യന്തം

ലണ്ടന്‍: സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പരിശീലനം നല്‍കിയ അധ്യാപകന് ജീവപര്യന്തം ശിക്ഷ. ലണ്ടിനിലെ ഒരു മുസ്ലീം സ്കൂളിലെ അധ്യാപകനായ ഉമര്‍ അഹമദ് ഹഖിം എന്ന 25കാരനാണ് ജീവപര്യന്തം ശിക്ഷ അനുഭവിക്കേണ്ടത്. ലണ്ടനിലെ ബിസിനസ് ആന്‍ഡ് കമ്മ്യൂണിറ്റീസില്‍ വലിയ ആക്രമണം നടത്തുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുകയായിരുന്നു അധ്യാപകന്‍.

ഇയാള്‍ പരിശീലനം നല്‍കിയ വിദ്യാര്‍ത്ഥികളുമായി പൊലീസ് സംസാരിക്കുകയുണ്ടായി. കൊലപാതകമടക്കമുള്ള ദൃശ്യങ്ങളുള്ള അതിഭയാനകമായ വീഡിയോകള്‍ കാണിച്ചിരുന്നതായും തങ്ങളെ തീവ്രവാദികളാക്കി പൊലീസുമായുള്ള ആക്രമണം റോള്‍പ്ലേ നടത്തിയിരുന്നതായും ഇവര്‍ കുട്ടികള്‍ പൊലീസിനോട് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *