വിദ്യാഭാരതി ദേശീയ കബഡി ഇന്ന് മുതല്‍


രാജ്യത്തെ പത്തു സോണുകളില്‍ നിന്നായി 660 ഓളം വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് കേരളത്തില്‍ ആദ്യമായി അരങ്ങേറുന്ന 27-ാമത് വിദ്യാഭാരതി ദേശീയ കബഡി ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ ഇന്ന് മുതല്‍. പാറശ്ശാല ഭാരതീയ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളില്‍ അന്താരാഷ്ട്ര നിലവാരത്തോടുകൂടിയ മൂന്നു വേദികളിലാണ് മത്സരങ്ങള്‍.


പഞ്ചാബ്, ദല്‍ഹി, ഹരിയാന, ജമ്മൂ കാശ്മീര്‍, ഹിമാചല്‍ പ്രദേശ്, ബീഹാര്‍, ഒറീസ്സ, ബംഗാള്‍, വടക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍, തമിഴ്‌നാട്, കര്‍ണാടക, തെലുങ്കാന, ആന്ധ്രപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, മധ്യപ്രദേശ്, ഛത്തിസ്ഗഢ് തുടങ്ങി സംസ്ഥാനങ്ങളില്‍ നിന്നായി അഞ്ഞൂറോളം മല്‍സരാര്‍ത്ഥികള്‍ എത്തിച്ചേര്‍ന്നു.


ഇന്നു രാവിലെ 11 മണിക്ക് വിദ്യാഭാരതി ദക്ഷിണ ക്ഷേത്രീയ പ്രസിഡന്റ് ടി. ചക്രവര്‍ത്തിയുടെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ്ജ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. ഒ. രാജഗോപാല്‍ എംഎല്‍എ മുഖ്യാതിഥിയായിരിക്കും. വിദ്യാഭാരതി ജോ. സെക്രട്ടറി എന്‍.സി.ടി. രാജഗോപാല്‍ മുഖ്യപ്രഭാഷണവും സ്വാഗതസംഘം ചെയര്‍മാന്‍ എം. നന്ദകുമാര്‍ ആമുഖപ്രഭാഷണവും നടത്തും.

കായിക വിദഗ്ദ്ധര്‍ പങ്കെടുക്കുന്ന സെമിനാര്‍ 22ന് രാവിലെ 11 മണിക്കാണ്. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ് അധ്യക്ഷത വഹിക്കും.



Sharing is Caring