ലോകരാജ്യങ്ങൾക്ക് അനിയന്ത്രിതമായ രീതിയിൽ താരിഫ് നിരക്കുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ വിദേശ സിനിമകളിലും കണ്ണുവെച്ച് ഡൊണാൾഡ് ട്രംപ്. വിദേശ സിനിമകൾക്ക് ഇനി മുതൽ 100% നികുതി ഈടാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് നികുതി പ്രഖ്യാപിച്ചത്.
വിദേശ സിനിമകള്‍ ഹോളിവുഡിന്റെ പ്രാധാന്യം കുറയ്ക്കുന്നെന്ന് ആരോപിച്ചാണ് നികുതി പ്രഖ്യാപനം.’ അമേരിക്കയിലെ സിനിമ വ്യവസായം നശിച്ചുകൊണ്ടിരിക്കുകയാണ്. മറ്റ് രാജ്യങ്ങൾ നമ്മുടെ സിനിമാക്കാരെ അവരുടെ രാജ്യങ്ങളിലേക്ക് കൊണ്ടുപോവുകയാണ്.

അതുകൊണ്ടുതന്നെ വിദേശ ഭാഷ സിനിമകൾക്ക് 100% താരിഫുകൾ പ്രഖ്യാപിക്കുകയാണ് ഞാൻ. ‘നമുക്ക് അമേരിക്കയിൽ നിർമിച്ച സിനിമകൾ വേണം (WE WANT MOVIES MADE IN AMERICA, AGAIN!)’ എന്ന് പറഞ്ഞുകൊണ്ടാണ് ട്രംപ് നികുതി പ്രഖ്യാപനം നടത്തിയത്.













