വിദേശപൗരത്വമെടുത്താലും നാട്ടിലെ ഭൂമി വില്‍ക്കാന്‍ തടസ്സമില്ല; ഹൈക്കോടതി

കൊച്ചി: വിദേശപൗരത്വം സ്വീകരിച്ച ഇന്ത്യന്‍ വംശജര്‍ജക്ക് നാട്ടിലെ ഭൂമി വില്‍ക്കുന്നതിന് തടസ്സമില്ലെന്ന് ഹൈക്കോടതി ഉത്തരവിറക്കി. ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെ നേരത്തെയുള്ള വിധിന്യായത്തിനെ മുന്‍ നിര്‍ത്തിയാണ് സിംഗിള്‍ ബെഞ്ചിന്റെ ഈ ഉത്തരവ്.

നേരത്തെ ഐഷബീവിയും കേരള സര്‍ക്കാരും തമ്മിലുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് കൃഷിഭൂമി, തോട്ടഭൂമി, ഫാം ഹൗസ് എന്നിവ ഒഴികെയുള്ള ഭൂമി വില്‍ക്കുന്നതിന് വാങ്ങുന്നയാള്‍ ഇന്ത്യക്കാരനായാല്‍ മതിയെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്.

വിദേശപൗരത്ത്വമുള്ള വ്യക്തികളുടെ സ്ഥലവില്‍പ്പന രജിസ്റ്റര്‍ ചെയ്യാന്‍ കഴക്കൂട്ടം വിസമ്മതിച്ചിരുന്നു. 1999-ലെ ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് നിയമം മുന്‍നിര്‍ത്തിയായിരുന്നു അത്.അതേസമയം, ആ തര്‍ക്കം നേരത്തെതന്നെ ഹൈക്കോടതി ഉത്തരവിലൂടെ പരിഹരിച്ചിട്ടുണ്ടെന്ന് ടെല്‍മ നല്‍കിയ ഹര്‍ജി അനുവദിച്ചുകൊണ്ട് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *