ബാര്‍ അസോസിയേഷന്റെ യാത്രയയപ്പ് ചടങ്ങ് നിരസിച്ച്‌ സുപ്രിംകോടതി ജസ്റ്റിസ് ജെ ചെലമേശ്വര്‍


ദില്ലി: തനിക്ക് ബാര്‍ അസോസിയേഷന്റെ നേതൃത്വത്തിലുള്ള യാത്രയയപ്പ് വേണ്ടെന്ന് സുപ്രിംകോടതിയില്‍ നിന്ന് വിരമിക്കുന്ന ജസ്റ്റിസ് ജെ ചെലമേശ്വര്‍. ജൂണ്‍ 22നാണ് ചെലമേശ്വര്‍ സര്‍ഡവ്വീസില്‍ നിന്ന് വിരമിക്കുന്നത്. മെയ് 18ന് യാത്രയയപ്പ് നല്‍കാനായിരുന്നു ബാര്‍ അസോസിയേഷന്റെ തീരുമാനം.എന്നാല്‍ തനിക്ക് യാത്രയയപ്പ് ചടങ്ങ് വേണ്ടെന്ന് ജസ്റ്റിസ് ചെലമേശ്വര്‍ വ്യക്തമാക്കി. ചെലമേശ്വറിനെ നേരില്‍ കണ്ട് യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചുവെന്നും എന്നാല്‍ അദ്ദേഹം അത് നിരസിച്ചുവെന്നും ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് വികാസ് സിംഗ് മാധ്യമങ്ങളെ അറിയിച്ചു.


വേലനവധിക്ക് മെയ് 19ന് കോടതിക്ക് അടക്കുമെന്നതിനാലാണ് അതിന്റെ തലേദിവസമായ 18ന് യാത്രയയപ്പ് നടത്താന്‍ ബാര്‍ അസോസിയേഷന്‍ തീരുമാനിച്ചത്. എന്നാല്‍ അവധിക്കാലത്ത് വിരമിക്കുന്ന ജഡ്ജിമാര്‍ക്ക് അവസാന പ്രവൃത്തിദിവസം യാത്രയയപ്പ് നല്‍കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് പറഞ്ഞായിരുന്നു ചെലമേശ്വര്‍ ചടങ്ങ് നിരസിച്ചത്. തന്റെ വസതിയില്‍ വച്ചാണ് സുപ്രിംകോടതിയിലെ ഏറ്റവും സീനിയറായ ജഡ്ജി ബാര്‍ അസോസിയേഷന്‍ അംഗങ്ങളെ കണ്ടത്.


നേരത്തെ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നിലപാടുകള്‍ക്കെതിരെ ജസ്റ്റിസ് ചെലമേശ്വര്‍ ഉള്‍പ്പെടെയുള്ള സീനിയര്‍ ജഡ്ജിമാര്‍ രംഗത്തെത്തിയത് ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. നാല് ജഡ്ജിമാര്‍ തനിക്കെതരിരെ പത്രസമ്മേളനം നടത്തിയത് ചീഫ് ജസ്റ്റിസിനെ പ്രതിസന്ധിയിാക്കിയിരുന്നു. സു്പരിംകോടതി അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ വെളിപ്പെടുത്തി രംഗത്ത് വന്നതിനെത്തുടര്‍ന്ന് ചെലമേശ്വര്‍ ഉള്‍പ്പെടെയുള്ള ജഡ്ജിമാര്‍ വിവാദത്തിലായിരുന്നു.



Sharing is Caring