ന്യൂഡല്‍ഹി: പി.ഡബ്ല്യ.ഡി അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ ബന്ധു അറസ്റ്റില്‍. കെജ്രിവാളിന്‍റെ ഭാര്യാ സഹോദരന്‍റെ മകന്‍ വിനയ് ബന്‍സാലിനെയാണ് അറസ്റ്റ് ചെയ്തത്.കെജ്രിവാളിനും ഭാര്യാ സഹോദരനുമെതിരെ സന്നദ്ധ സംഘടനയായ അഴിമതി വിരുദ്ധ സംഘടനയുടെ മേധാവി രാഹുല്‍ ശര്‍മ്മയാണ് പരാതി നല്‍കിയത്. റോഡ്, അഴുക്കുചാല്‍ എന്നിവയുടെ നിര്‍മ്മാണത്തിനായി നല്‍കുന്ന കരാറുകള്‍ക്കെതിരെ പരാതി ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു ഇത്.
2015ല്‍ ഡല്‍ഹിയിലെ ബക്കോളി ഗ്രാമത്തില്‍ അഴുക്കുചാല്‍ നിര്‍മ്മിക്കുന്നതിനായി രേണു കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് അനധികൃതമായി കരാര്‍ നല്‍കുകയതാണ് പരാതിക്ക് കാരണമായത്. എ.സി.ബിയുടെ വ്യാജ ആധാരമുണ്ടാക്കല്‍, വഞ്ചന, അഴിമതി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

അഫേര്‍സൈഡ് എന്ന കമ്പനി മഹാദേവ ഇംപാക്‌ട്ട് കമ്ബനിക്ക് രേഖകളൊന്നുമില്ലാതെ 46% വിലകുറച്ച് ടെണ്ടര്‍ നല്‍കിയെന്നും പണി പൂര്‍ത്തിയാകാതെ തന്നെ പൂര്‍ത്തിയായെന്ന വ്യാജ രേഘയുണ്ടാക്കിയെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. അഫേര്‍സൈഡ് കമ്ബനിയുടെ 50% ഓഹരിയും വിനയ് ബന്‍സാലിന്‍റെ പേരിലാണ്.
ബി.ജെ.പി യുടെ രാഷ്രീയ വൈരാഗ്യമാണ് അറസ്റ്റെന്നും പാര്‍ട്ടിയെ കടന്നാക്രമിക്കുന്നതില്‍ പരാജയപ്പെട്ടതോടെ കെജ്രിവാളിേനയും കുടുംബത്തേയും ആക്രമിക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്നും എ.എ.പി പ്രതികരിച്ചു.













