ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതി നടപടിയില്‍ തെറ്റില്ലെന്ന് ഹൈക്കോടതി. തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടു വിജിലന്‍സ് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. വസ്തുതാ വിവര റിപ്പോര്‍ട്ട് വാങ്ങാനും പരിശോധിക്കാനും കോടതിക്ക് അധികാരമുണ്ടെന്ന് ജസ്റ്റിസ് ബി കെമാല്‍പാഷ വ്യക്തമാക്കി. വിജിലന്‍സിനു വേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലാണ് ഹാജരാകുന്നത്.വിധി പ്രസ്താവം തുടരുകയാണ്.












