വിജിലന്‍സ് മേധാവി ജേക്കബ് തോമസിനെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം

വിജിലന്‍സ് മേധാവി ജേക്കബ് തോമസിനെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. ജേക്കബ് തോമസിന്റെ രാജി സ്വീകരിക്കുകയല്ല വേണ്ടത്, മറിച്ച്‌ പുറത്താക്കുകയാണ് വേണ്ടതെന്ന് വീക്ഷണത്തിന്റെ മുഖപ്രസംഗത്തില്‍ ആവശ്യപ്പെടുന്നു.
യു.ഡി.എഫ്. സര്‍ക്കാരിനെ വെല്ലുവിളിക്കുകയും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അപഹസിക്കുകയും ചെയ്ത ധീരതയ്ക്കുള്ള സമ്മാനമായിരുന്നു വിജിലന്‍സ് ഡയറക്ടര്‍ പദവി.
ബാര്‍ കോഴക്കേസില്‍ കെ.എം.

മാണിക്കും കെ. ബാബുവിനും എതിരെ കേസെടുക്കാന്‍ കാണിച്ച ഉത്സാഹം ഇ.പി. ജയരാജന്റെ കാര്യത്തില്‍ കാണിച്ചാല്‍ കസേര തെറിക്കുമെന്ന് അദ്ദേഹം ഭയപ്പെടുന്നു. ബന്ധുനിയമന വിവാദം മുഖ്യമന്ത്രിയിലേക്ക് തിരിയാന്‍ സി.പി.എം. അനുവദിക്കില്ല. ഇത് തന്റെ പ്രതിച്ഛായയ്ക്ക് പ്രഹരമേല്‍പ്പിക്കുമെന്ന് അദ്ദേഹം ഭയക്കുന്നു.
സി.പി.എം കൂട്ടിലടച്ച തത്തയ്ക്ക് അവര്‍ പറയുന്നവര്‍ക്കെതിരെ മാത്രമേ മഞ്ഞ കാര്‍ഡും ചുവപ്പുകാര്‍ഡും കൊത്തിയെടുക്കാന്‍ സാധിക്കുകയുള്ളൂ എന്ന് ജേക്കബ് തോമസിന് മനസിലായിത്തുടങ്ങി.
തുറമുഖ വകുപ്പ് ഡയറക്ടര്‍ സ്ഥാനത്തിരുന്ന് അഴിമതി നടത്തിയ ഉദ്യോഗസ്ഥനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നത് കോഴിയെ വളര്‍ത്താന്‍ കുറുക്കനെ ഏല്‍പിക്കുന്നതിന് തുല്യമാണെന്നും വീക്ഷണത്തില്‍ ആരോപിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *