വിജിലന്‍സ് അന്വേഷണം നേരിടുന്ന എസ്പി നിശാന്തിനിക്ക് വിജിലന്‍സില്‍ നിയമനം


വിജിലന്‍സ് അന്വേഷണം നേരിടുന്ന എസ്പി ആര്‍. നിശാന്തിനിയെ സര്‍ക്കാര്‍ വിജിലന്‍സില്‍ നിയമിച്ചു. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ തിരുവനന്തപുരം സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിലെ എസ്പിയായാണ് നിയമനം. തൃശൂര്‍ റൂറല്‍ എസ്പിയായിരുന്നു ആര്‍. നിശാന്തിനി.


മുന്‍ മന്ത്രി കെ. ബാബുവിനെതിരേയുള്ള ബാര്‍ കോഴ അന്വേഷണം അട്ടിമറിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നിശാന്തിനിക്കെതിരേ വിജിലന്‍സ് തിരുവനന്തപുരം സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ഒന്ന് എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടന്നു വരികയാണ്. അന്വേഷണം നടക്കുന്ന തിരുവനന്തപുരം യൂണിറ്റിലേക്കു തന്നെയാണ് ഇവരെ നിയമിച്ചിട്ടുള്ളത്.


എസ്പി റാങ്കിലുള്ള നിശാന്തിനിയടക്കമുള്ള 16 ഐപിഎസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ മാറ്റി നിയമിച്ചു. കഴിഞ്ഞ ദിവസം 16 എസ്പിമാരെ മാറ്റി നിയമിച്ചിരുന്നു. ഉമാ ബെഹ്‌റയെ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ കോഴിക്കോട് യൂണിറ്റില്‍ എസ്പിയായി നിയമിച്ചിട്ടുണ്ട്.



Sharing is Caring