ക്ലിനിക്കിലെത്തിയ പന്ത്രണ്ടുകാരിയെ നാല്പത്തിരണ്ടുകാരനായ ഡോക്ടര്‍ ലൈംഗീകമായി പീഡിപ്പിച്ചു. മുത്തശ്ശിക്കൊപ്പം ക്ലിനിക്കിലെത്തിയതായിരുന്നു കുട്ടി. മുത്തശ്ശി സമീപത്തെ മെഡിക്കല്‍ സ്റ്റോറിലേയ്ക്ക് മരുന്ന് വാങ്ങാന്‍ പോയ തക്കത്തിനാണ് ഡോക്ടറുടെ ലൈംഗീക അതിക്രമം.
വ്യാഴാഴ്ച രാവിലെയായിരുന്നു ഇത്. പിന്നീട് വൈകിട്ട് കുട്ടിക്ക് വയറുവേദന അനുഭവപ്പെടുകയും മുത്തശ്ശി വീണ്ടും കുട്ടിയെ ക്ലിനിക്കിലെത്തിക്കുകയും ചെയ്തു. ഇത്തവണ പരിശോധനയുടെ പേരിലായിരുന്നു പീഡനം. എന്നാല്‍ കുട്ടി പീഡനത്തെ ചെറുക്കുകയും ഓടി രക്ഷപ്പെടുകയും ചെയ്തു.
പീഡന വിവരം പുറത്തുപറയരുതെന്ന് ഡോക്ടര്‍ ഭീഷണിപ്പെടുത്തിയെങ്കിലും കുട്ടി വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഡോക്ടറെ പോലീസ് ക്ലിനിക്കില്‍ നിന്നും അറസ്റ്റ് ചെയ്തു.














