വിജയ് ബാബു ഈ മാസം 30 ന് നാട്ടിലെത്തും; മടക്കയാത്രാ ടിക്കറ്റ് ഹൈക്കോടതിയിൽ ഹാജരാക്കി

പീഡനകേസിൽ മുൻകൂർ ജാമ്യം തേടുന്ന സിനിമാ നിർമാതാവ് വിജയ് ബാബു ഈ മാസം 30 ന് നാട്ടിലെത്തും. മടക്കയാത്രയുമായി ബന്ധപ്പെട്ട ടിക്കറ്റ് ഹൈക്കോടതിയിൽ ഹാജരാക്കി. മടക്കയാത്രാ ടിക്കറ്റ് ഹാജരാക്കിയാൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നതിന്റെ അടിസ്ഥാനത്തിലാണ് വിജയ് ബാബു ടിക്കറ്റ് ഹൈക്കോടതിയിൽ ഹാജരാക്കിയത്.
വിജയ് ബാബുവിനോട് കേരളത്തിലെത്താൻ ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശം നല്‍കിയിരുന്നു. അതിന് ശേഷം മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ ഹാജരാന്‍ തയ്യാറാണെന്ന് വിജയ് ബാബു കോടതിയെ അറിയിച്ചിരുന്നു. കേസെടുത്തതിന് പിന്നാലെ ദുബൈയിലേക്ക് കടന്നതാണ് വിജയ് ബാബു. തുടര്‍ന്ന് ജോര്‍ജിയയിലേക്കും പോയിരുന്നു. അവിടെ നിന്നുമാണ് തിങ്കളാഴ്ച ദുബൈയിലേക്ക് മടങ്ങിയെത്തിയത്. പ്രതിയെ രാജ്യത്തെത്തിക്കാൻ എംബസി മുഖേന നടത്തുന്ന ശ്രമങ്ങൾ സർക്കാർ കോടതിയെ അറിയിക്കും. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയാൽ സുപ്രീംകോടതിയെ സമീപിക്കാനാണ് പ്രതിഭാഗം അഭിഭാഷകരുടെ തീരുമാനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *