വിജയ് നായകനാകുന്ന പുതിയ ചിത്രത്തില്‍ രശ്മിക മന്ദാന നായികയാകും

‘ബീസ്റ്റി’നു ശേഷം വിജയ് നായകനാകുന്ന പുതിയ ചിത്രത്തില്‍ രശ്മിക മന്ദാന നായികയാകും. ‘ദളപതി 66’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം തെലുങ്ക് സംവിധായകന്‍ വംശി പൈടിപള്ളി സംവിധാനം ചെയ്യുന്നത്. നടന്‍ കാര്‍ത്തിയും നാഗര്‍ജുനയും ഒരുമിച്ചെത്തിയ തോഴ എന്ന ചിത്രത്തിലൂടെ കീര്‍ത്തി നേടിയ സംവിധായകനാണ് വംശി.

പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ചിത്രത്തില്‍ വിജയ് ഇരട്ടവേഷത്തിലാണ് എത്താന്‍ പോകുന്നത്. ഒന്ന് ഒരു യുവാവായും മറ്റൊന്ന് എറോട്ടോമാനിയ ബാധിതനനുമായിട്ടായിരിക്കും. പ്രശസ്തനായ ഒരു വ്യക്തി തന്നെ പ്രണയിക്കുന്നു എന്ന് തോന്നിക്കുന്ന മാനസികാവസ്ഥയാണ് എറോട്ടോമാനിയ.

അഴകിയ തമിഴ്മകന്‍, കത്തി, ബിഗില്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഇത് നാലാം തവണയാണ് വിജയ് ഇരട്ടവേഷത്തിലെത്തുന്നത്. ദില്‍ രാജുവിന്റെ ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സും പ്രശസ്ത ടോളിവുഡ് നിര്‍മാതാവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

എസ്. തമന്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. തമിഴിലും തെലുങ്കിലും ഒരേസമയം നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പ്രി പ്രൊഡക്ഷന്‍ ജോലികള്‍ തുടര്‍ന്നുവരികയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *