മാനന്തവാടിയില്‍ ആര്‍ടിഒ ഉദ്യോഗസ്ഥ തൂങ്ങി മരിച്ചു

വയനാട്ടിലെ മാനന്തവാടിയില്‍ ഭിന്നശേഷിക്കാരിയായ ആര്‍ടിഒ ഉദ്യോഗസ്ഥയ വീടിനുള്‌ലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മാനന്തവാടി സബ് ആര്‍.ടി.ഒ ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്കായ എടവക എള്ളുമന്ദം പുളിയാര്‍മറ്റത്തില്‍ സിന്ധുവാണ് മരിച്ചത്. 42 വയസായിരുന്നു.

ഇന്ന് രാവിലെയാണ് സിന്ധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. മേലുദ്യോഗസ്ഥരുടെ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണം. കൈക്കൂലി വാങ്ങാന്‍ കൂട്ടു നില്‍ക്കാത്തതില്‍ പകയുണ്ടായിരുന്നു. ഒറ്റപ്പെടുത്താന്‍ ശ്രമിച്ചതായി സിന്ധു പറഞ്ഞിരുന്നുവെന്നും സിന്ധുവിന്റെ സഹോദരന്‍ പറഞ്ഞു.

അതേ സമയം കുടുംബത്തിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ജോയിന്റ് ആര്‍ടിഒ രംഗത്തെത്തി. തര്‍ക്കങ്ങളോ പ്രശ്‌നങ്ങളോ ഒന്നും ഉണ്ടായിരുന്നില്ലെന്നും ആര്‍ടിഒ പ്രതികരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *