വികാരിക്ക് ഉറക്കഗുളിക നല്‍കി മോഷണം: പ്രതികളില്‍ ഒരാള്‍ പിടിയില്‍


പള്ളിവികാരിയുടെ സുഹൃത്തായെത്തി മോഷണം നടത്തിയ പ്രതികളില്‍ ഒരാള്‍ പിടിയില്‍. പോണ്ടിച്ചേരി വേല്‍റാംപേട്ട് മറൈമലൈ നഗര്‍ സ്വദേശി അരുണ്‍ കുമാറാ(26) ണ് പിടിയിലായത്.
ഹേമന്ദ് എന്ന പേരില്‍ പരിചയപ്പെട്ട അരുണ്‍കുമാറും സുദേവ് എന്ന പേരില്‍ പരിചയപ്പെട്ട യശ്വന്ദും മുന്‍പ് തന്നെ സാമൂഹമാധ്യമത്തിലൂടെ വികാരിയുമായി പരിചയപ്പെട്ടിരുന്നു. തുടര്‍ന്ന് നേരില്‍ സുഹൃദ്ബന്ധം സ്ഥാപിച്ച്‌ കഴിഞ്ഞ വര്‍ഷം ഒകേ്ടാബര്‍ 23 നു രാത്രി മറയൂരിലെത്തി.
അരുണ്‍ കുമാറും സുദേവും പിറ്റേ ദിവസം രാത്രി വികാരിക്ക് അത്താഴത്തിനായൊരുക്കിയ ചപ്പാത്തിയില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കി മയക്കിശേഷം 1.5 ലക്ഷം രൂപയും ഇലക്‌ട്രോണിക് ഉപകരണങ്ങളും മോഷ്ടിച്ച്‌ കടക്കുകയായിരുന്നു.
ബയോകെമിസ്ട്രി കഴിഞ്ഞ അരുണ്‍ കുമാറും എം.ബി.ബി.എസ് പഠനം പൂര്‍ത്തികരിച്ച യശ്വന്ദും സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപെട്ട് സമാനമായ രീതിയില്‍ നിരവധിപേരില്‍ നിന്നും തട്ടിപ്പ് നടത്തിയിരുന്നു. സംഗീതത്തോട് കമ്ബമുള്ള വികാരിയെ ഗിറ്റാറിസ്റ്റാണെന്ന രീതിയിലാണ് അടുപ്പം ഉണ്ടാക്കിയത്. സൈബര്‍സെല്ലിന്റെ സഹായത്തോടെ ലഭിച്ച ഇ-മെയില്‍ ഐഡിയാണ് കേസില്‍ തുമ്ബുണ്ടാക്കിയതെന്നു പോലീസ് പറഞ്ഞു




Sharing is Caring