വാഹന പരിശോധന കര്‍ശനമാക്കാന്‍ ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശം


തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന പരിശോധന കര്‍ശനമാക്കാന്‍ പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശം. വേനലവധി കഴിഞ്ഞ് വിദ്യാലയങ്ങള്‍ തുറക്കുന്നത് കൂടി കണക്കിലെടുത്താണ് തീരുമാനം.


രാത്രി 12 മണി വരെ എല്ലാ ട്രാഫിക് സിഗ്‌നലുകളും പ്രവര്‍ത്തിക്കണമെന്നും ഹെല്‍മറ്റ് പരിശോധന നടത്താനും എല്ലാ ബാറുകള്‍ക്ക് മുന്നിലും പരിശോധന നടത്താനും ഉദ്യോഗസ്ഥര്‍ക്ക് ഡി.ജി.പി നിര്‍ദ്ദേശം നല്‍കി. നിലവില്‍ ട്രാഫിക് സിഗ്‌നലുകള്‍ ഒമ്ബത് മണിയോടെ ഓഫ് ചെയ്യുന്ന സാഹചര്യമാണുള്ളത്.




Sharing is Caring