വാഹനഗതാഗതം തടസ്സപ്പെടുത്തിയാല്‍ കര്‍ശനനടപടിയെന്ന് ഡി.ജി.പി


കണ്ണൂരിലെ ബി.ജെ.പി പ്രവര്‍ത്തകന്റെ വധത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുങ്ങി.ഹര്‍ത്താലിനിടെ വാഹന ഗതാഗതം തടസ്സപ്പെടുത്തുകയോ അക്രമങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നതിനെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ ഇന്നലെ രാത്രി മുതല്‍ പട്രോളിങ്, ആവശ്യമായ സ്ഥലങ്ങളില്‍ പിക്കറ്റിങ് എന്നിവ പോലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതിക്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ യുക്തമായ വകുപ്പുകള്‍ ഉപയോഗിച്ച് കേസെടുക്കാനും ഡി.ജി.പി നിര്‍ദേശിച്ചിട്ടുണ്ട്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രശ്‌നബാധിത മേഖലകളില്‍ കൂടുതല്‍ സേനയെ വിന്യസിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്.




Sharing is Caring