‘കോലുമിട്ടായി’യിലെ ആദ്യ ഗാനത്തിന്റെ വീഡിയോ എത്തി


cinema-594007മാസ്റ്റര്‍ ഗൌരവ് മേനോനും ബേബി മീനാക്ഷിയും അഭിനയിക്കുന്ന ‘കോലുമിട്ടായി’യിലെ ആദ്യ ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു. മിന്നി ചിന്നും എന്ന് തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ചിത്രത്തിന്റെ സംഗീത സംവിധായകന്‍ കൂടിയായ ശ്രീരാജ് സഹജനാണ്. വരികള്‍ രചിച്ചിരിക്കുന്നത് ലക്ഷമിയാണ്.


അരുണ്‍ വിശ്വം സംവിധാനം നിര്‍വഹിച്ച കോലുമിട്ടായിയില്‍ ബാലതാരങ്ങളായ ഗൌരവ് മേനോന്‍, മീനാക്ഷി, നായിഫ് നൌഷാദ്, ആകാശ്, സിദ്ധാര്‍ത്ഥ്, റോഷന്‍ എന്നിവര്‍ അഭിനയിച്ചിട്ടുണ്ട്. സൈജു ഗോവിന്ദ കുറുപ്പ്, കലാഭവന്‍ പ്രജോദ്, ദിനേശ് പ്രഭാകന്‍, കൃഷ്ണപ്രഭ, അഞ്ജലി ഉപാസന തുടങ്ങിയവരും കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം സന്തോഷ് അണിമയും ചിത്രസംയോജനം സുനീഷ് സെബാസ്റ്റ്യനുമാണ് നിര്‍വഹിച്ചിരിക്കുന്നത്.




Sharing is Caring