നദിയ മൊയ്തു വീണ്ടും മലയാളത്തില്‍


nadiya-joins-a-aa-movieനദിയ മൊയ്തു വീണ്ടും മലയാളത്തില്‍ അഭിനയിക്കുന്നു. തുളസിദാസ് സംവിധാനം ചെയ്യുന്ന ഗേള്‍സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് നദിയ തിരികെ വരുന്നത്. മലയാളം തമിഴ് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.സ്ത്രീകള്‍ക്ക് പ്രാധാന്യം അര്‍ഹിക്കുന്ന സസ്പന്‍സ് ത്രില്ലര്‍ ചിത്രമായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. സ്ത്രീകള്‍ മാത്രമാണ് ചിത്രത്തില്‍ ഉള്ളതെന്നും റിപ്പോര്‍ട്ടുകളുണ്ട്. പോലീസ് ഉദ്യോഗസ്തയുടെ വേഷത്തിലാണ് നദിയ എത്തുന്നത്. നവംബറില്‍ ചിത്രീകരണം ആരഭിച്ചേക്കും.ജോഷി ഒരുക്കിയ സെവന്‍സ് എന്ന ചിത്രത്തിലും ഒരു പോലീസ് ഉദ്യോഗസ്തയെ ആണ് അവതരിപ്പിച്ചത്. ഡബിള്‍സ് എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ സഹോദരിയായാണ് നദിയ മലയാളത്തില്‍ രണ്ടാം വരവ് നടത്തിയത്.




Sharing is Caring