പാക്ക് ഐഎസ്‌ഐ ഏജന്റുമാർ പിടിയിലായി


ഗുജറാത്തിലെ കച്ച് ജില്ലയിലെ കാവ്‌ദ പ്രദേശത്തു നിന്നും പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയില്‍ (ഐഎസ്‌ഐ) പ്രവര്‍ത്തിക്കുന്ന രണ്ട് ഏജന്റുമാരെ ഗുജറാത്ത് ഭീകരവിരുദ്ധ സേന പിടികൂടി. ബുധനാഴ്ച രാത്രി സേന നടത്തിയ തിരച്ചിലിലാണ് മുഹമ്മദ് അലാന, സമുർ സുരാൻ എന്നിവരെ അറസ്റ്റ് ചെയ്തത്.


ഗ്രാമത്തിൽ ഏകദേശം ഒരു കൊല്ലത്തോളമായി ഇവർ താമസിച്ചു വരികയാണെന്ന് സേന അറിയിച്ചു. ഗുജറാത്ത് അതിർത്തി പ്രദേശങ്ങളിലെ സൈന്യത്തിന്റേതടക്കമുള്ള സുരക്ഷാ സേനകളെപ്പറ്റിയുള്ള വിശദാംശങ്ങൾ അടങ്ങുന്ന ഫയലുകളും മറ്റ് രേഖകളും ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തുണ്ട്. ഇതിനു പുറമെ പാക്കിസ്ഥാന്‍ സിംകാര്‍ഡും മൊബൈല്‍ ഫോണുകളും ഇവരുടെ പക്കല്‍നിന്നു കണ്ടെടുത്തിട്ടുണ്ട്.




Sharing is Caring