വാര്‍ഷിക ലാന്‍ഡ്‌ലൈന്‍ പദ്ധതികളുമായി ബി.എസ്.എന്‍.എല്‍


കുറഞ്ഞ നിരക്കിലുള്ള രണ്ടു വാര്‍ഷിക ലാന്‍ഡ്‌ലൈന്‍ പദ്ധതികള്‍ബി.എസ്.എന്‍.എല്‍ അവതരിപ്പിച്ചു. പ്രതിമാസം 160/180 രൂപക്ക് ഗ്രാമപ്രദേശങ്ങളിലെ വരിക്കാര്‍ക്ക് 1200 രൂപയുടെ വാര്‍ഷിക പ്ലാനും 240 രൂപ പ്രതിമാസ ചാര്‍ജ് നല്‍കുന്ന നഗരപ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്ക് 1500 രൂപയുടെ വാര്‍ഷിക പ്ലാനുമാണ്.


ഈ പ്ലാനുകളില്‍ ബി.എസ്.എന്‍.എല്‍ നെറ്റ്‌വര്‍ക്കിലേക്കു വിളിക്കുന്ന ഓരോ യൂണിറ്റ് കോളിനും 1 രൂപയും മറ്റ് ഓപ്പറേറ്റര്‍മാരുടെ നെറ്റ്‌വര്‍ക്കിലേക്ക് 1.20 രൂപയുമായിരിക്കും ഈടാക്കുക. ഞായറാഴ്ചകളില്‍ പൂര്‍ണമായും മറ്റു ദിവസങ്ങളില്‍ രാത്രി 9 മണി മുതല്‍ രാവിലെ 7 മണി വരെയും രാജ്യത്തുള്ള ഏതു നമ്പറിലേക്കുമുള്ള കോളുകളും ഈ പ്ലാനുകളില്‍ സൗജന്യമാണ്.


ഓണം ഓഫറുകള്‍ സെപ്റ്റംബര്‍ 7 വരെ 20, 30, 55, 60, 110 രൂപയുടെ പ്രീപെയ്ഡ് ടോപ്അപ്പുകള്‍ക്കു മുഴുവന്‍ സംസാരമൂല്യം ലഭിക്കും. 120, 160, 220 രൂപയുടെ ടോപ്അപ്പുകള്‍ക്കു യഥാക്രമം 130, 180, 250 രൂപയുടെ സംസാരമൂല്യം ലഭിക്കും. ഈ കാലയളവില്‍ 68 രൂപയ്ക്കു 1 ജിബി ഡാറ്റയും ബി.എസ്.എന്‍.എല്‍ നെറ്റ്‌വര്‍ക്കിലേക്കു പരിധിയില്ലാത്ത കോളുകളും മറ്റ് ഓപ്പറേറ്റര്‍മാരുടെ നെറ്റ്‌വര്‍ക്കിലേക്ക് 68 മിനിറ്റ് കോളുകളും ചെയ്യാന്‍ പറ്റുന്ന രണ്ടു ദിവസം വാലിഡിറ്റി ഉള്ള സ്‌പെഷ്യല്‍ താരിഫ് വൗച്ചര്‍ ലഭ്യമായിരിക്കും.



Sharing is Caring