വാര്‍ഷികാഘോഷം; കൊച്ചി മെട്രോയില്‍ ജൂണ്‍ 19 ന് എല്ലാവര്‍ക്കും സൗജന്യ യാത്ര


കൊച്ചി: വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കൊച്ചി മെട്രോയില്‍ സൗജന്യ യാത്രക്ക് അവസരമൊരുങ്ങുന്നു. ജൂണ്‍ 19ന് മെട്രോയില്‍ ആര്‍ക്കും സൗജന്യമായി യാത്ര ചെയ്യാം. കഴിഞ്ഞ വര്‍ഷം 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത കൊച്ചി മെട്രോ 19നാണ് പൊതുജനങ്ങള്‍ക്കായി സര്‍വീസ് ആരംഭിച്ചത്.


വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഗോപിനാഥ് മുതുകാടിന്റെ മാജിഷോ , കലാസാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവ നടത്താനാണ് മെട്രോ നടത്തിപ്പുകാരായ കെഎംഅര്‍എല്‍ തയ്യാറെടുക്കുന്നത്.




Sharing is Caring