വാനിയുടെ കുടുംബത്തിന് നാലു ലക്ഷം


ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ സഹോദരന്‍ അടക്കം പതിനേഴ് പേരുടെ ബന്ധുക്കള്‍ക്ക് ജമ്മുകാശ്മീര്‍ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു.


ഭീകരബന്ധവുമായി ബന്ധപ്പെട്ട് സുരക്ഷാ സേന നടത്തിയ പരിശോധനകള്‍ക്കും ഏറ്റുമുട്ടലിനുമിടെ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കാണ് സഹായം പ്രഖ്യാപിച്ചിട്ടുളളത്.
ബുര്‍ഹാന്‍വാനിയുടെ സഹോദരന്‍ ഖാലിദ് മുസഫര്‍ വാനിയുടെ പേരാണ് പട്ടികയിലുളളത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഖാലിദ് കൊല്ലപ്പെട്ടത്.


പുല്‍വാമയിലെ ഡെപ്യൂട്ടി കമ്മീഷണര്‍ ആണ് പതിനേഴ് പേരുടെ പട്ടിക പുറത്തിറക്കിയത്. ഈ വര്‍ഷം ജൂലൈ എട്ടിനാണ് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടത്.



Sharing is Caring