വാനിന് തീപിടിച്ച് ഒരു കുടുംബത്തിലെ ആറു പേർ വെന്ത് മരിച്ചു


വാന്‍ കത്തിയമര്‍ന്ന് ഒരു കുടുംബത്തിലെ ആറു പേര്‍ക്ക് ദാരുണാന്ത്യം. പാക്കിസ്ഥാനിലെ കറാച്ചിയിലെ ഗാര്‍ഡന്‍ പ്രദേശത്താണ് ഒരു കുടുംബത്തിനെ മുഴുവന്‍ ഇല്ലാതാക്കിയ ദുരന്തം നടന്നത്.
ഓടിക്കൊണ്ടിരിക്കുന്നതിനിടയിലാണ് 11 പേരുമായി പോയ വാനിനുള്ളില്‍ തീ പടര്‍ന്നത്.


അപടകത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. പരിക്കേറ്റ അഞ്ചു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.


വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തില്‍പ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കി. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.



Sharing is Caring