അലിസണ്‍: ബോള്‍ട്ടിനെ പിന്തള്ളി


അമേരിക്കയുടെ അലിസണ്‍ ഫെലിക്‌സ് ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് മെഡല്‍ നേട്ടത്തില്‍ ഇതിഹാസ താരങ്ങളായ ഉസൈന്‍ ബോള്‍ട്ടിനെയും മെര്‍ലിന്‍ ഓട്ടിയേയും പിന്തള്ളി.


വനിതകളുടെ 4-100 മീറ്റര്‍ റിലേയില്‍ ഫെലിക്‌സ് നയിച്ച അമേരിക്കന്‍ ടീം സ്വര്‍മണിഞ്ഞതോടെ ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ ഫെലിക്‌സിന്റെ മെഡല്‍ നേട്ടം പതിനഞ്ചു മെഡലുകളായി.


ബോള്‍ട്ടിനും ഓട്ടിക്കും ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ 14 മെഡലുകളെ നേടാനായൊളൂ.ഫെലിക്‌സ് നയിച്ച അമേരിക്കന്‍ ടീം 41.82 സെക്കന്‍ഡില്‍ ഒന്നാമതായി ഫിനിഷ് ചെയ്തു. ബ്രിട്ടന്‍ രണ്ടാം സ്ഥാനവും(42.12) ജമൈക്ക (42.19) മൂന്നാം സ്ഥാനവും നേടി.



Sharing is Caring