വാട്‌സ് ആപ്പ് ചാറ്റുകള്‍ക്ക് ഇനി ആന്‍ഡ്രോയ്ഡ് ഫോണുകളിലും അതിസുരക്ഷ


ആന്‍ഡ്രോയ്ഡ് ഫോണുകളിലും ഇനി വാട്‌സ് ആപ്പ് ചാറ്റുകള്‍ക്ക് അതീവ സുരക്ഷ. ആപ്പിള്‍ ഐ ഫോണുകളില്‍ നേരത്തേ തന്നെ ഉണ്ടായിരുന്ന ഫിംഗര്‍ പ്രിന്റ് ലോക്ക് സംവിധാനം വാട്‌സ് ആപ്പ് ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമുകളിലും നടപ്പിലാക്കി. ചൊവ്വാഴ്ചയാണ് വാട്‌സ്‌ആപ്പ് പുതിയ സേവനം ആന്‍ഡ്രോയ്ഡില്‍ ലഭ്യമാക്കിയത്.


ഗൂഗ്ള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും വാട്‌സ് ആപ്പ് അപ്‌ഡേറ്റ് ചെയ്താല്‍ ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്ക് ഈ സേവനം ഉപയോഗപ്പെടുത്താം. ഫിംഗര്‍ പ്രിന്റ് ഓപ്ഷന്‍ ഓണ്‍ ചെയ്താല്‍ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഫോണിലെ ഫിംഗര്‍ പ്രിന്റ് സെന്‍സറില്‍ വിരല്‍ പതിപ്പിപ്പ് വാട്‌സ് ആപ്പ് ഓണ്‍ ചെയ്യാനും ഓഫ് ചെയ്യാനും കഴിയും. ഈ സംവിധാനം വഴി വാട്‌സ് ആപ്പ് വഴി കൈമാറുന്ന വിവരങ്ങള്‍ക്ക് കൂടുതല്‍ സ്വകാര്യത കൈവരും. വാട്‌സ് ആപ്പ് ലോക്ക് ചെയ്താലും കോള്‍ വിഡിയോ, ഓഡിയോ കോളുകള്‍ അറ്റന്റ് ചെയ്യുവാനും വാട്‌സ്‌ആപ്പ് വെബ് ഉപയോഗിക്കുവാനും സാധിക്കും. പുതുതായി പുറത്തിറങ്ങിയ ഐ ഫോണുകളില്‍ ഫേസ് ഐ.ഡി ലോക്ക് ഫീച്ചറും വാട്‌സ്‌ആപ്പ് നേരത്തേ തന്നെ നടപ്പാക്കിയിട്ടുണ്ട്.


ഫോണുകളില്‍ ഫിംഗര്‍ പ്രിന്റ് ലോക്ക് ആക്ടിവേറ്റ് ചെയ്യേണ്ടതെങ്ങനെ?

ആദ്യം വാാട്‌സ്‌ആപ്പ് തുറന്ന് സെറ്റിംങ്‌സിലേക്ക് പോവുക, വാട്‌സ് ആപ്പ് അക്കൗണ്ടിലെ പ്രൈവസി ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. സ്‌ക്രോള്‍ ചെയ്താല്‍ അവസാന ഭാഗത്ത് ഫിംഗര്‍ പ്രിന്റ് ലോക്ക് കാണാം. അതില്‍ ക്ലിക്ക് ചെയ്യുക. ഇതില്‍ ഫിംഗര്‍ പ്രിന്റ് എനേബ്ള്‍ ചെയ്യുക. ഇതിന് ശേഷം ഫിംഗര്‍ പ്രിന്റ് സെന്‍സറില്‍ വിരല്‍ പതിപ്പിച്ച്‌ വിരലടയാളം രജിസ്റ്റര്‍ ചെയ്യുക ഓ?ട്ടോമാറ്റിക്കലി ലോക്ക്? സെക്ഷനില്‍ immediately, after 1 minute, after 30 minutes എന്നീ ഓപ്ഷനുകളില്‍ ഒന്ന് ആവശ്യാനുസരണം തെരഞ്ഞെടുക്കുക. ‘ഓട്ടോമാറ്റിക്കലി ലോക്ക്’ സെക്ഷന് തൊട്ടു താഴെ ‘ഷോ കണ്ടന്റ് നോട്ടിഫിക്കേഷന്‍സ്’ എന്നതില്‍ നിന്ന് ആവശ്യാനുസരണം നോട്ടിഫിക്കേഷന്‍ പ്രിവ്യൂ ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യാം.



Sharing is Caring