യെമനില്‍ ആഭ്യന്തരയുദ്ധത്തില്‍ മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നതായി റിപ്പോര്‍ട്ട്


കെയ്‌റോ: യെമനില്‍ ആഭ്യന്തരയുദ്ധത്തില്‍ 2015 മുതല്‍ മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നതായി റിപ്പോര്‍ട്ട്. 12,000 സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്ന് സായുധ സംഘടന ലൊക്കേഷന്‍ ആന്റ് ഇവന്റ് ഡാറ്റ പ്രോജക്റ്റ് (എസിഎല്‍ഇഡി) റിപ്പോര്‍ട്ടില്‍ പറയുന്നു. 20,000 മരണങ്ങളാണ് 2019ല്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.


2014ല്‍ വടക്കന്‍ മധ്യ യെമന്‍ ഷിയ ഹൂതി വിമതര്‍ ഏറ്റെടുത്തതോടെയാണ് ആഭ്യന്തരയുദ്ധം ആരംഭിച്ചത്. തുടര്‍ന്ന് 2015 മാര്‍ച്ചില്‍ സൗദി നേതൃത്വത്തിലുള്ള സഖ്യസേന ഹൂതികള്‍ക്ക് എതിരെ വ്യോമാക്രമണം ആരംഭിച്ചു. വ്യോമാക്രമണത്തില്‍ വിദ്യാലയങ്ങള്‍, ആശുപത്രികള്‍, വിവാഹ പാര്‍ട്ടികള്‍ എന്നിവിടങ്ങളിലെ ആയിരക്കണക്കിന് സാധാരണക്കാര്‍ കൊലപ്പെട്ടു.




Sharing is Caring