ബേപ്പൂരില്‍ മത്സ്യബന്ധനത്തിന് പോയി കടലില്‍ കാണാതായ ബോട്ടുകള്‍ കരയ്‌ക്കെത്തിച്ചു


കാസര്‍കോഡ്: ബേപ്പൂരില്‍ നിന്നും മത്സ്യബന്ധനത്തിന് പോയി കടലില്‍ കാണാതായ ബോട്ടുകള്‍ കരയ്‌ക്കെത്തിച്ചു. കാണാതായ രണ്ട് ബോട്ടുകളാണ് കരയ്‌ക്കെത്തിച്ചത്. സികെ സുല്‍ത്താന്‍, രക്ഷകന്‍ എന്നീ ബോട്ടുകശാണ് തിരികെ എത്തിച്ചത്.


മത്സ്യബന്ധനത്തിന് പോയ ബോട്ടുകള്‍ കടിലില്‍ ശക്തമായ തിരയില്‍പ്പെട്ട് പോവുകയായിരുന്നു. തുടര്‍ന്ന്
പുറംകടലില്‍ കുടുങ്ങകിടന്ന ബോട്ടിനെ ഇന്ന് കാസര്‍കോട് നീലേശ്വരം അഴിത്തല കടപ്പുറത്താണ് എത്തിച്ചത്. 16 മത്സ്യത്തൊഴിലാളികളാണ് രണ്ട് ബോട്ടുകളിലായി ഉണ്ടായിരുന്നത്. സികെ സുല്‍ത്താനില്‍ ഏഴ് തൊഴിലാളികളും, രക്ഷകനില്‍ ഒന്‍പത് തൊഴിലാളികളും.


അതിശക്തമായ തിരമാലയേയും കാറ്റിനെയും തുടര്‍ന്ന് ഇന്നലെ അഴിത്തലയിലേക്ക് ബോട്ടുകള്‍ക്ക് കടക്കുവാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് നീലേശ്വരം അയിത്തലയില്‍ നിന്നും നാല് നോട്ടിക്കല്‍ മയില്‍ അകലെ രണ്ടുബോട്ടുകളും നങ്കൂരമിട്ടു.



Sharing is Caring