വാട്ട്സ്ആപ്പ് വിട പറയുന്നു; നാളെ മുതൽ ചില ഫോണുകളിൽ വാട്ട്സ്ആപ്പ് പ്രവർത്തിക്കില്ല; ഏതൊക്കെ ഫോണുകളിൽ എന്നറിയാം

ചില ഫോണുകളില്‍ വാട്സ്ആപ്പ് പ്രവര്‍ത്തനരഹിതമാകാന്‍ മണിക്കൂറുകള്‍ മാത്രം. ഏതാനും ചില ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളില്‍ ഡിസംബര്‍ 31 ന് ശേഷം തങ്ങളുടെ ആപ്പ് പ്രവര്‍ത്തന രഹിതമാകുമെന്ന് ഔദ്യോഗിക ബ്ലോഗിലൂടെ വാട്സ്ആപ്പ് അറിയിച്ചിട്ടുണ്ട്. പ്രവര്‍ത്തന രഹിതമാമാകുന്ന ഒഎസുകളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് സിമ്പിയന്‍ ഒഎസ് (Symbian OS).

നോക്കിയ ഫോണുകളുടെ മുഖമുദ്രയായ സിമ്പിയന്‍ ഒഎസിന് വേണ്ടി മാത്രം ഒട്ടനവധി ആപ്പുകളാണ് മുൻപ് രംഗത്തിറിക്കിയിരുന്നത്. എന്നാൽ ആന്‍ഡ്രോയ്ഡിന്റെ അതിപ്രസരത്തില്‍ മുങ്ങി പോയ സിമ്പിയന്‍ ഒഎസിനെ, പ്രമുഖ ആപ്പുകളും കൈയൊഴിയാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. ഒടുവില്‍ വാട്സ്ആപ്പ് സിമ്പിയന്‍ ഒഎസുമായുള്ള ബന്ധം പിരിയാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഡിസംബര്‍ 31 ന് ശേഷം സിമ്പിയന്‍ ഉപയോക്താക്കള്‍ക്ക് വാട്സ്ആപ്പിനെ ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് ഔദ്യോഗിക ബ്ലോഗിലൂടെ വാട്ട്‌സ്ആപ്പ് വ്യക്തമാക്കി.

നോക്കിയയുടെ സിമ്പിയന്‍ ഒഎസിനൊപ്പം ഒരു പിടി മറ്റ് ഒഎസുകള്‍ക്കുള്ള പിന്തുണയും വാട്സ്ആപ്പ് റദ്ദാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ബ്ലാക്ക്‌ബെറി, ബ്ലാക്ക്‌ബെറി 10 ഒഎസുകളില്‍ അധിഷ്ടിതമായ ഫോണകള്‍, നോക്കിയ S40 ഫോണുകള്‍, നോക്കിയ S60 ഫോണുകള്‍, ആന്‍ഡ്രോയ്ഡ് 2.1, ആന്‍ഡ്രോയ്ഡ് 2.2 ഒഎസുകളില്‍ അധിഷ്ടിതമായ ഫോണുകള്‍, വിന്‍ഡോസ് 7.1 ല്‍ അധിഷ്ടിതമായ ഫോണുകള്‍, ആപ്പിള്‍ ഐഫോണ്‍ 3GS, iOS 6 ല്‍ അധിഷ്ടിതമായ ഐഫോണുകള്‍ എന്നീ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിലും വാട്സ്ആപ്പ് ലഭ്യമാകില്ല

Spread the love

Leave a Reply

Your email address will not be published. Required fields are marked *