എഴുത്തുകാരെ പുലഭ്യം പറയുന്ന തരത്തിലേക്ക് സാംസ്കാരിക രംഗം മാറി: കടകംപളളി സുരേന്ദ്രന്‍

കോട്ടയം• എഴുത്തുകാരെ പുലഭ്യം പറയുന്ന തരത്തിലേക്ക് കേരളത്തിലെ സാംസ്കാരിക രംഗം മാറിയെന്നു മന്ത്രി കടകംപളളി സുരേന്ദ്രന്‍. എഴുത്തുകാര്‍ക്ക് അവരുടേതായ നിലപാട് സ്വീകരിക്കുന്നതിനും അഭിപ്രായം പറയുന്നതിനുമുളള സ്വാതന്ത്ര്യമുണ്ട്. തങ്ങള്‍ക്ക് അനുകൂലമായി പറയാത്തതുകൊണ്ടാണ് ചിലര്‍ എംടിയെ പുലഭ്യം പറയുന്നത്. ഇൗ നെറികേടിനെ മലയാളി സമൂഹം ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
എഴുത്തുകാരന്‍ വെറും എഴുത്തുകാരന്‍ മാത്രമല്ല സമൂഹത്തിലുണ്ടാകുന്ന സാംസ്കാരിക ജഡാവസ്ഥയെ ചെറുക്കേണ്ടവനാണെന്നും പ്രഫ.എം.കെ.സാനു പറഞ്ഞു. സാഹിത്യകാരന്മാര്‍ക്ക് അഭിപ്രായം പറയാനുളള അവകാശമുണ്ട്. എംടിയുടെ അഭിപ്രായം ഉചിതമായ സന്ദര്‍ഭത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

പ്രഫ.എം.കെ സാനുവിന് നവതി ആദരവും സാഹിത്യകാരന്‍ പി.ജെ.ആന്റണിയുടെ കൃതികള്‍ക്കുളള റോയല്‍റ്റി വിതരണവും നടത്തിയ ചടങ്ങിലായിരുന്നു ഇരുവരും പ്രസംഗിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *