പുതിയ ഭവനനിര്‍മാണ പദ്ധതികള്‍ പ്രഖ്യാപിച്ച്‌ മോദി; ഭവനവായ്പ പലിശയില്‍ ഇളവ്

ന്യൂഡല്‍ഹി• പുതുവല്‍സര സന്ദേശത്തില്‍ പുതിയ ഭവനനിര്‍മാണ പദ്ധതികള്‍ പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. പാവങ്ങള്‍ക്കും മധ്യവര്‍ഗത്തിനും ഭവനവായ്പ പലിശയില്‍ ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒന്‍പതു ലക്ഷം രൂപ വരെയുള്ളവയ്ക്ക് നാലു ശതമാനവും 12 ലക്ഷം രൂപയ്ക്ക് മൂന്നു ശതമാനവും ഇളവ് നല്‍കും. നഗരങ്ങളില്‍ സാധാരണക്കാര്‍ക്ക് വീട് വയ്ക്കാന്‍ രണ്ടു പദ്ധതികള്‍ കൊണ്ടുവരും. ഗ്രാമങ്ങളിലെ പഴയ വീട് പുതുക്കാന്‍ കുറഞ്ഞ പലിശയില്‍ വായ്പ നല്‍കും. മൂന്നു ലക്ഷം കിസാന്‍ കാര്‍ഡുകള്‍ റുപേ കാര്‍ഡാക്കും. കാര്‍ഷികവായ്പകള്‍ക്ക് ആദ്യ 60 ദിവസം പലിശയില്ല. ഗ്രാമങ്ങളില്‍ 30 ശതമാനം വീടുകള്‍ നിര്‍മിക്കും. ചെറുകിട വ്യാപാരികള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ഗ്യാരണ്ടി നല്‍കുമെന്നും മോദി പ്രഖ്യാപിച്ചു.

നോട്ട് അസാധുവാക്കല്‍ ചരിത്രത്തിലെ മഹത്തായ ശുചീകരണ ദൗത്യം. രാഷ്ട്രത്തിന്റെ ഗതി നിര്‍ണയിക്കുന്ന ദൗത്യമായിരുന്നു അത്. ജനങ്ങളുടെ പ്രതികരണം ഏറെ മതിപ്പുളവാക്കുന്നതാണ്. ജനത്തിന് സ്വന്തം പണം പിന്‍വലിക്കാന്‍ ക്യൂവില്‍ നില്‍ക്കേണ്ടി വന്നു. അവരുടെ പ്രതികരണം രാജ്യത്തിന്റെ ശോഭനമായ ഭാവിക്കുള്ള അടിത്തറ പാകി. ജനങ്ങളുടെ ത്യാഗമാണ് സര്‍ക്കാരിന്റെ കരുത്ത്. ജനം അഴിമതിയില്‍നിന്ന് മോചനം ആഗ്രഹിച്ചിരുന്നു. കള്ളപ്പണത്തിനെതിരെ പോരാടിയത് ജനങ്ങളൊന്നാകെയാണ്. സര്‍ക്കാരിനൊപ്പം ജനങ്ങളും കൈകോര്‍ത്തു. രാജ്യത്തെ മോശം പ്രവണതകള്‍ അവസാനിപ്പിക്കാന്‍ ജനം ആഗ്രഹിക്കുന്നു. അഴിമതിയില്‍ സാധാരണക്കാര്‍ ദുരിതം അനുഭവിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *