വാക്‌സിൻ പേറ്റന്റ് ഒഴിവാക്കിയതിനെ പിന്തുണച്ച് യൂറോപ്യൻ യൂണിയൻ; എതിർപ്പും ശക്തം

കൊവിഡ് വാക്‌സിൻ പേറ്റന്റ് താത്ക്കാലികമായി ഒഴിവാക്കി കൊണ്ടുള്ള അമേരിക്കയുടെ തീരുമാനത്തെ പിന്തുണച്ച് യൂറോപ്യൻ യൂണിയനും. എന്നാൽ ബ്രിട്ടൺ, ജർമനി, സ്വിറ്റ്‌സർലന്റ്, ബ്രസീൽ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ പേറ്റന്റ് ഒഴിവാക്കുന്നതിനെ എതിർക്കുകയാണ്. അമേരിക്കയെപിന്തുണച്ച്ന്യൂസിലന്റുംരംഗത്തെത്തിയിട്ടുണ്ട്. കൊവിഡ് വാക്‌സിന് പേറ്റന്റ് ഒഴിവാക്കുന്നത് ആഗോളതലത്തിൽ വാക്‌സിൻ നിർമാണം വർധിപ്പിക്കുമെന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ലോക വ്യാപാര സംഘടനയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിനെ തുടർന്നാണ് അമേരിക്ക പേറ്റന്റ് ഒഴിവാക്കാനുള്ള തീരുമാനം എടുത്തത്.

ലോക രാജ്യങ്ങളിലടക്കം വാക്‌സിന്റെ ആവശ്യം ഇനിയും കൂടും. ഈ സാഹചര്യത്തിൽ ഉത്പാദനം കൂട്ടേണ്ടതുണ്ട്. ഇക്കാര്യത്തിൽ ചർച്ച നടത്തുമെന്ന് യൂറോപ്യൻ യൂണിയൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയെൻ വ്യക്തമാക്കി. ഇപ്പോഴത്തെ പ്രതിസന്ധിയെ മറികടക്കാനുള്ള നടപടികൾ കൈകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *