വസുന്ദര രാജ ലളിത് മോദിയുടെ ബിസിനസ് പങ്കാളിയെന്ന് കോണ്‍ഗ്രസ്


ദില്ലി: വസുന്ധര രാജെയ്‌ക്കെതിരെ പുതിയ ആരോപണവുമായി കോണ്‍ഗ്രസ്. വസുന്ദര ഐ പി എല്‍ കോഴക്കേസിലെ പ്രതിയായ ലളിത് മോദിയുടെ ബിസിനസ് പങ്കാളിയാണെന്നാണ് കോണ്‍ഗ്രസിന്റെ പുതിയ ആരോപണം.


രാജെയുടെ മകന്റ കമ്പനിയില്‍ 13 കോടിരൂപയാണ് ലളിത് മോദി നിക്ഷേപിച്ചതെന്നും ഇതിന്റെ നേരിട്ടുള്ള ഗുണം വസുന്ധര രാജെയ്ക്കാണ് ലഭിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. തിരഞ്ഞെടുപ്പിനു സമര്‍പ്പിച്ച രേഖകളാണ് ഇതിനു തെളിവായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കാണിക്കുന്നത്.


രാജെയുടെ മകന്‍ ദുഷ്യന്ത് സിങ്ങിന്റെ കമ്പനിയായ നിയാന്ത് ഹെറിറ്റേജ് ഹോട്ടല്‍സ് ലിമിറ്റഡിന്റെ 3,000 ഓഹരികള്‍ രാജെയുടെ കൈവശമാണെന്ന് 2013ലെ തിരഞ്ഞെടുപ്പിനു നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. ഈ രേഖകളാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്.

അതേസമയം, ഓഹരികള്‍ മകനും മരുമകളും രാജയ്ക്കു സമ്മാനിച്ചതാണെന്നും ഒന്നും ഒളിക്കാനില്ലാത്തതിനാലാണ് സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയതെന്ന് രാജസ്ഥാനിലെ ബിജെപി നേതാക്കള്‍ പറഞ്ഞു.



Sharing is Caring