എന്‍എസ്എസിന്റെ ബജറ്റ്‌സമ്മേള ഹാളില്‍ നിന്ന് സുരേഷ് ഗോപിയെ ഇറക്കിവിട്ടു

suresh-gopiചങ്ങനാശേരി:ന്മ എന്‍ എസ് എസിന്റെ ബജറ്റ് സമ്മേളന ഹാളിലേയ്ക്ക് അനുവാദമില്ലാതെ കടന്നുവന്ന നടന്‍ സുരേഷ് ഗോപിയെ ജനറല്‍ സെക്രട്ടറി ജി സുകുമാരാന്‍ നായര്‍ ഇറക്കിവിട്ടു. ഇന്നു (27-06-2015) രാവിലെയായിരുന്നു സംഭവം.

മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയ്ക്കു ശേഷമാണ് സുരേഷ് ഗോപി ബജറ്റ് സമ്മേളനം നടക്കുന്ന ഹാളിലേയ്ക്ക് കടന്നുവന്നത്. തുടര്‍ന്ന് സുരേഷ് ഗോപിയോട് ഇറങ്ങിപ്പോകാന്‍ ജി. സുകുമാരന്‍ നായര്‍ ആവശ്യപ്പെടുകയായിരുന്നു. ഈ ഷോ എന്‍ എസ് എസിനോട് വേണ്ടെന്നും അഹങ്കാരം ഞങ്ങളോട് കാണിക്കരുതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

സുകുമാരന്‍ നായരുടെ ഈ വാക്കുകള്‍ എന്‍ എസ് എസ് പ്രതിനിധികള്‍ കരഘോഷത്തോടെയാണ് വരവേറ്റത്. സുകുമാരന്‍ നായരുടെ നടപടിയില്‍ തന്റെ ഹൃദയം തകര്‍ന്നെന്ന് സുരേഷ് ഗോപി പ്രതികരിച്ചു.

എന്‍ എസ് എസിന്റെ തെരഞ്ഞെടുത്ത പ്രതിനിധികള്‍ മാത്രം പങ്കെടുക്കുന്ന സമ്മേളനത്തില്‍ മറ്റാരെയും പ്രവേശിപ്പിക്കുന്ന പതിവില്ല. മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാത്രമാണ് സാധാരണ ബജറ്റ് സമ്മേളനത്തില്‍ അനുമതി നല്‍കാറുള്ളൂ. ഇത്തവണ ദൃശ്യമാധ്യമങ്ങളെ ഒഴിവാക്കി പത്രങ്ങളെ മാത്രമാണ് ചടങ്ങില്‍ പങ്കെടുപ്പിച്ചത്. ദൃശ്യമാധ്യമങ്ങള്‍ മടങ്ങിയ ശേഷമായിരുന്നു സുരേഷ് ഗോപിയുടെ വരവ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *