അരുവിക്കരയില്‍ കനത്ത പോളിങ്


07tvsbg02_Poll-_08_2431771fതിരുവനന്തപുരം: അരുവിക്കരയിലെ ഉപതെരഞ്ഞെടുപ്പിന് തങ്ങളുടെ പങ്ക് അറിയിക്കാന്‍ വോട്ടര്‍മ്മാര്‍ ആവേശത്തോടെ പോളിംഗ് ബൂത്തിലേയ്ക്ക് ഒഴുകുകയാണ്. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ ചെറിയ തോതില്‍ രാവിലെ മഴ പെയ്‌തെങ്കിലും അതൊന്നും വക വയ്ക്കാതെയാണ് വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേയ്ക്ക് എത്തിയത്. ആദ്യ നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ 28 ശതമാനത്തിലധികം വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു.


പഴയ ആര്യനാടായാലും ഇപ്പോഴത്തെ അരുവിക്കരയായാലും സമീപ ചരിത്രത്തിലെന്നും ആദ്യ മണിക്കൂറുകളില്‍ ഇത്രയധികം പോളിംഗ് ശതമാനം ഉണ്ടായിട്ടില്ല. സ്ത്രീ വോട്ടര്‍മാരുടെ വലിയ പങ്കാളിത്തം രാവിലെ തന്നെ പോളിംഗ് ബൂത്തിന് മുന്നിലുണ്ട്.


രാവിലെ തന്നെ മണ്ഡലത്തിലെ പോളിംഗ് ബൂത്തുകളിലെല്ലാം നീണ്ട ക്യൂവാണ്. ആദ്യ മണിക്കൂറുകളില്‍ തന്നെ ഇത്രയധികം പോളിംഗ് ശതമാനം ഉയര്‍ന്നതിനാല്‍ 80 ശതമാനത്തിലധികം പോളിംഗ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍.

വോട്ടെടുപ്പ് തുടങ്ങി ആദ്യമണിക്കൂറുകളിലൊന്നും അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആര്യനാട് ചൂഴ ലൂഥര്‍ എല്‍പിഎസിലെ ഒരു ബൂത്തിലെ ബിഎല്‍ഒയുടെ അച്ഛന്‍ മരിച്ചതിനാല്‍ അദ്ദേഹം പോയെങ്കിലും പകരം ആളെത്താന്‍ വൈകിയത് ചെറിയ രീതിയില്‍ പ്രശ്‌നത്തിനിടയാക്കിരുന്നു. ഉടന്‍ തന്നെ ആളെയെത്തിക്കാമെന്ന ഉറപ്പ് ലഭിച്ചതിനാല്‍ പ്രതിഷേധം ഉണ്ടാകാതെ പ്രശ്‌നം അവസാനിച്ചു.



Sharing is Caring